ബി.ഡി.കെ ബഹ്‌റൈനും ആർട്ട് ഓഫ് ലിവിംഗും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 80-ലധികം പേർ പങ്കാളികളായി
പ്രദീപ് പുറവങ്കര
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലഡ് ഡൊണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള എൺപതിലധികം ആളുകൾ സന്നദ്ധരായി എത്തി രക്തദാനം നടത്തി.
ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ ചാപ്റ്റർ ടീച്ചേഴ്‌സ് കോ-ഓർഡിനേറ്റർ അജിത് നമ്പ്യാരുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാന കോ-ഓർഡിനേറ്റർമാരായ ജയചന്ദ്രൻ, ശ്രീജിത്ത് എന്നിവർ ക്യാമ്പിന്റെ ഏകോപനത്തിന് മുന്നിൽ നിന്നു.
ബി.ഡി.കെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡന്റ് സുനിൽ മനവലപ്പിൽ, ട്രഷറർ ജിബിൻ ജോയ്, സെക്രട്ടറി രേഷ്മ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ സുരേഷ് പുത്തൻവിളയിൽ, അസീസ് പള്ളം, സെന്തിൽ, ബിജു വി. എസ്., മൊയ്തു തിരുവള്ളൂർ, വിനീത വിജയൻ, സാബു അഗസ്റ്റിൻ എന്നിവർ ക്യാമ്പിന്റെ വിജയകരമായ സംഘാടനത്തിന് നേതൃത്വം നൽകി. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം വിളിച്ചോതിയ ക്യാമ്പിലെ ഉയർന്ന പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.
dgdfg

