ഫലസ്തീൻ മണ്ണ് പിടിച്ചെടുക്കാൻ ഇസ്രായേലിന്റെ പുതിയ 'ഹിൽടോപ്പ് ഗേൾസ്' തന്ത്രം


ഷീബ വിജയൻ


അധിനിവേശ വെസ്റ്റ് ബാങ്കിലെ കുന്നിൻമുകളിലെ താൽക്കാലിക ടെന്റുകളിൽ താമസിച്ചുകൊണ്ട് ഫലസ്തീൻ ഭൂമി കൈയേറുന്ന 'ഹിൽടോപ്പ് ഗേൾസ്' എന്ന തീവ്ര ഇസ്രായേലി പ്രസ്ഥാനം ശ്രദ്ധ നേടുന്നു. തോക്കുകൾക്കും സൈനിക പട്രോളിംഗിനും പകരം സാധാരണ ഗാർഹിക പ്രവർത്തനങ്ങളിലൂടെ ഭൂമി പിടിച്ചെടുക്കുന്ന 'സോഫ്റ്റ് സെറ്റിൽമെന്റ്' എന്ന തന്ത്രമാണ് ഇവർ ഉപയോഗിക്കുന്നത്. 1998ൽ രൂപംകൊണ്ട 'ഹിൽടോപ്പ് യൂത്തി'ന്റെ തുടർച്ചയായ ഇവർ, ഈജിപ്ത്, ജോർദാൻ, ലെബനാൻ, സിറിയ, ഇറാഖ്, അറേബ്യൻ ഉപദ്വീപ് എന്നിവ കൂടി ഉൾപ്പെടുന്ന ഒരു 'ഗ്രേറ്റർ ഇസ്രായേൽ' സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സാന്നിധ്യം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ ഇവർ ശ്രമിക്കുന്നു. മാവോസ് എസ്തർ, ഓർ അഹൂവിയ തുടങ്ങിയ ഔട്ട്‌പോസ്റ്റുകൾ ഈ തന്ത്രപരമായ വ്യാപനത്തിന് ഉദാഹരണങ്ങളാണ്. ഇത്തരം കേന്ദ്രങ്ങൾക്ക് ഇസ്രായേലി സിവിൽ അഡ്മിനിസ്ട്രേഷന്റെയും സൈന്യത്തിന്റെയും നേരിട്ടുള്ള പിന്തുണയുണ്ടെന്ന് ബി'സെലെം വ്യക്തമാക്കുന്നു. 2025 ജനുവരിക്കും 2026 മേയ് മാസത്തിനും ഇടയിൽ 2,806 കുടിയേറ്റ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും, 2026ൽ മാത്രം 2,000 ഫലസ്തീനികൾക്ക് കിടപ്പാടം നഷ്ടപ്പെട്ടുവെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു

article-image

ccxcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed