ശാസ്താംകോട്ട കായലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
ഷീബ വിജയൻ
കൊല്ലം ശാസ്താംകോട്ട കായലിൽ നവദമ്പതികളായ അഭിരാമിയെയും (19) രാജീവിനെയും (26) മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി വാളിയോട് സ്വദേശികളായ ഇവർ ആറു മാസം മുൻപാണ് വിവാഹിതരായത്.
കായലിന്റെ തീരത്തുവെച്ച് സെൽഫി എടുക്കുന്നതിനിടെ അഭിരാമി അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നീന്തൽ അറിയാത്ത രാജീവ് ഭാര്യയെ രക്ഷിക്കാനായി കായലിലേക്ക് ചാടിയെങ്കിലും ഇരുവർക്കും ജീവൻ നഷ്ടപ്പെടുകയായിരുന്നു.
കായലിൽ മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. തുടർനടപടികൾക്കായി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
dedsds

