എപി വിഭാഗവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കാന്തപുരത്തിനെതിരായ എഫ്ബി പോസ്റ്റ് നീക്കി മുഖ്യമന്ത്രി; സാങ്കേതിക തകരാറെന്ന് വിശദീകരണം


ഷീബ വിജയൻ

സമസ്ത എപി വിഭാഗം നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നീക്കം ചെയ്തു. സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെതിരായ കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയെ തള്ളി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രതികരണങ്ങളുടെ വീഡിയോ അടങ്ങിയ പോസ്റ്റാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.

'ആ പ്രസ്താവനയോട് യോജിപ്പില്ല' എന്ന തലക്കെട്ടോടെ നൽകിയ ഈ പോസ്റ്റ്, സമസ്ത സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലുള്ള എപി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അപ്രത്യക്ഷമായത്. ഇസ്ലാമിക ചരിത്രം ചൂണ്ടിക്കാട്ടി കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളിയ നടപടി വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ പോസ്റ്റ് നീങ്ങിയത് സാങ്കേതിക കാരണങ്ങളാൽ മാത്രമാണെന്നും, വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിക്കളഞ്ഞ മുൻ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

article-image

dfsdfsdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed