ഹമദ് ടൗണിൽ അതിരാവിലെ നിർമ്മാണപ്രവൃത്തി: കോൺട്രാക്ടർമാർക്കെതിരെ കർശന നടപടിക്ക് ആവശ്യം


പ്രദീപ് പുറവങ്കര

മനാമ: ഹമദ് ടൗണിൽ അതിരാവിലെ നിർമ്മാണപ്രവൃത്തികൾ നടത്തുന്നതിനെതിരെയും ശബ്ദമലിനീകരണത്തിനെതിരെയും പരാതിയുമായി പ്രദേശവാസികൾ. പുലർച്ചെ നാല് മണിക്ക് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ജനങ്ങളുടെ ഉറക്കത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്നതായി നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുള്ള അൽ ഖുബൈസി ചൂണ്ടിക്കാട്ടി.

ഹമദ് ടൗൺ ബ്ലോക്ക് 1209-ലെ നിർമ്മാണ സൈറ്റുകളിൽ പരിശോധന ശക്തമാക്കാൻ തൊഴിൽ മന്ത്രാലയത്തോടും നോർത്തേൺ മുനിസിപ്പാലിറ്റിയോടും അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചസമയത്തെ വെയിലത്ത് ജോലി ചെയ്യുന്നതിനുള്ള നിരോധനം ഒഴിവാക്കാൻ ചില കോൺട്രാക്ടർമാർ അതിരാവിലെ ജോലി ആരംഭിക്കുകയാണെന്ന് അൽ ഖുബൈസി പറഞ്ഞു.

വാസയോഗ്യമായ മേഖലകളിൽ പുലർച്ചെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും വൻകിട യന്ത്രങ്ങളുടെ ഉപയോഗവും പൊതുജനങ്ങളുടെ വിശ്രമ വേളകളെ തടസ്സപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണ്. ഈ വിഷയത്തിൽ തൊഴിൽ മന്ത്രാലയവും മുനിസിപ്പാലിറ്റിയും അടിയന്തിരമായി ഇടപെട്ട് നിവാസികളുടെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

article-image

dsgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed