മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം കെ.സി.എ (KCA) ഹാളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീര പേരാളികളെയും രക്തസാക്ഷികളെയും ആദരപൂർവ്വം സ്മരിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.
ധീരദേശാഭിമാനികളുടെ ത്യാഗവും പോരാട്ടവീര്യവും വരുംതലമുറകൾക്ക് എക്കാലവും പ്രചോദനമായിരിക്കണമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യവും മതേതര സൗഹാർദ്ദവും സാഹോദര്യവും കാത്തുസൂക്ഷിച്ച് ഇന്ത്യയുടെ പുരോഗതിക്കായി ഓരോ പൗരനും അർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്നും ചടങ്ങിൽ ആഹ്വാനം ചെയ്തു.
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എബി തോമസ് സ്വാഗതം ആശംസിച്ചു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ മുഖ്യാതിഥിയായിരുന്നു. തുടർന്ന് രാകേഷ് ശർമ്മ, എബ്രഹാം ജോൺ, ഇ. വി. രാജീവൻ, ഐ.വൈ.സി.സി (IYCC) പ്രസിഡന്റ് റിച്ചി, ഡോ. ശ്രീദേവി, ആർ. പവിത്രൻ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.
പവിത്രൻ പൂക്കോട്ടി, കൃഷ്ണകുമാർ, മുജീബ് റഹ്മാൻ, ജോബിൻ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ോേ്ോേ്

