വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഹാജരാക്കി: സ്കൂൾ ജീവനക്കാരി റിമാൻഡിൽ
പ്രദീപ് പുറവങ്കര
മനാമ: തൊഴിൽ കരാർ പുതുക്കുന്നതിനായി വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വനിതാ ജീവനക്കാരി തടങ്കലിൽ. വിദ്യാഭ്യാസ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
സർട്ടിഫിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥരിൽ നിന്നും വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. സർട്ടിഫിക്കറ്റ് നൽകിയതായി അവകാശപ്പെടുന്ന സർവ്വകലാശാലയുമായി മന്ത്രാലയം ഔദ്യോഗികമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, പ്രസ്തുത സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വ്യാജമാണെന്നും, ഈ പേരിൽ ഒരു വിദ്യാർത്ഥി സർവ്വകലാശാലയിൽ പഠിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ജോലിയിൽ തുടരുന്നതിന് ഈ ബിരുദ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നുവെന്ന് സ്ഥാപന പ്രതിനിധികളും സ്ഥിരീകരിച്ചു.
ചോദ്യം ചെയ്യലിൽ, 2005 മുതൽ താൻ ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുവരികയാണെന്ന് പ്രതി സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ സർവ്വകലാശാലയിൽ പഠിച്ചതായി തെളിയിക്കുന്ന യാതൊരു രേഖകളും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതിയെ റിമാൻഡ് ചെയ്യാനും കേസ് വിചാരണയ്ക്കായി ക്രിമിനൽ കോടതിയിലേക്ക് മാറ്റാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
േമ്േി

