വ്യാജ കറൻസി കൈവശം വെച്ച കേസ്: പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും


പ്രദീപ് പുറവങ്കര

മനാമ: വ്യാജ 500 സൗദി റിയാൽ നോട്ട് കൈവശം വെക്കുകയും അത് യഥാർത്ഥ നോട്ടെന്ന വ്യാജേന ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്ത 48-കാരന് മൂന്ന് വർഷം തടവും 500 ബഹ്‌റൈനി ദീനാർ പിഴയും ശിക്ഷ വിധിച്ചു. ഹൈ ക്രിമിനൽ കോടതി ഫസ്റ്റ് സർക്യൂട്ടിന്റേതാണ് വിധി.

ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ ആൻറി നർകോട്ടിക്സ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിനെ തുടർന്ന് പ്രതിയുടെ സാധനസാമഗ്രികൾ തിരിച്ചുകൊടുക്കുന്നതിനിടയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന 500 സൗദി റിയാലിന്റെ നോട്ട് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് നോട്ട് വ്യാജമാണെന്ന് കണ്ടെത്തിയത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയൽ എവിഡൻസിലെ ഫോറൻസിക് വിദഗ്ദ്ധരും നോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. അപരിചിതനായ ഒരാളിൽ നിന്ന് 30 ബഹ്‌റൈനി ദീനാർ നൽകിയാണ് താൻ ഈ നോട്ട് വാങ്ങിയതെന്നാണ് പ്രതി അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed