കെ.സി.എഫ് അന്താരാഷ്ട്ര മീലാദ് സമ്മേളനം ഓഗസ്റ്റ് 21-ന്; നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും
പ്രദീപ് പുറവങ്കര
മനാമ: പ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ.സി.എഫ്) ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മീലാദ് സമ്മേളനം സംഘടിപ്പിക്കുന്നു. "പ്രവാചകന്റെ ജീവിതം മാനവികതയുടെ മാതൃക" എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ മനാമ കന്നഡ ഭവൻ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക.
കെ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ പ്രസിഡന്റ് ഹമീദ് സഅദി ഈശ്വരമംഗലം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗല്ഭ വ്യക്തിത്വങ്ങൾ പ്രവാചകരുടെ മാനവിക ദർശനങ്ങളെക്കുറിച്ച് സംസാരിക്കും.
കുടുംബങ്ങൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള പരിപാടിയിൽ കെ.സി.എഫ്, ഐ.സി.എഫ്, ആർ.എസ്.സി തുടങ്ങിയ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കാളികളാകും. 63 ദിവസം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി മൗലിദ് മജ്‌ലിസ്, സ്നേഹസംഗമം, ഫ്ലാറ്റ് മൗലൂദ്, പുസ്തക പരിചയം, ഇശൽ വിരുന്ന് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
മനാമ കെ.സി.എഫ് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഘാടകരായ കലന്തർ മുസ്ലിയാർ, ജമാലുദ്ദീൻ വിട്ടൽ, ഹാരിസ് സമ്പ്യ, മൻസൂർ ബെൽമ, മൂസാ പൈമ്പച്ചാൽ, തൗഫീഖ് ബെൽത്തങ്ങാടി, ലത്തീഫ് പേരോളി, ഷാഫി മാതാപുര, അബൂബക്കർ പെരുവായ്, വേണൂർ മുഹമ്മദ് അലി മുസ്ലിയാർ, നിയാസ് കൂർനാട്, മജീദ് പൈമ്പച്ചാൽ, അഷ്‌റഫ് റഞ്ചാടി തുടങ്ങിയവർ പങ്കെടുത്ത് വിവരങ്ങൾ വിശദീകരിച്ചു.
sdgsg

