കൃത്രിമബുദ്ധിക്ക് പരിശോധിച്ച് രോഗനിർണ്ണയം നടത്താനാകില്ല: ബഹ്റൈൻ ഇ.എൻ.ടി വിദഗ്ദ്ധ ഡോ. ഹലാ റാധി


പ്രദീപ് പുറവങ്കര

മനാമ: ഡോക്ടറുടെ അടുത്തേക്ക് വരുമ്പോൾ സ്വന്തം ലക്ഷണങ്ങളും അസുഖവിവരങ്ങളും വിവരിക്കുന്നതിന് പകരം, ചാറ്റ് ജി.പി.ടി (ChatGPT) പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാധ്യമങ്ങളിൽ നിന്ന് ലഭിച്ച ഉത്തരങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി പ്രമുഖ ഇ.എൻ.ടി (ENT) കൺസൾട്ടന്റ് ഡോ. ഹലാ റാധി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർമാരുമായി തർക്കിക്കുന്ന പ്രവണത മാറ്റണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ആരോഗ്യകാര്യങ്ങളിൽ സ്വയം വിവരങ്ങൾ ശേഖരിക്കുന്നതും അറിവ് നേടുന്നതും നല്ല കാര്യമാണ്. എന്നാൽ കൃത്രിമബുദ്ധിക്ക് വിവരങ്ങൾ നൽകാൻ സാധിക്കുമെങ്കിലും ഒരു ഡോക്ടറെപ്പോലെ രോഗിയെ നേരിട്ട് പരിശോധിച്ച് രോഗനിർണ്ണയം നടത്താൻ കഴിയില്ല. ചാറ്റ് ജി.പി.ടിയ്ക്ക് തൊട്ടുനോക്കാനോ, മണം തിരിച്ചറിയാനോ, രോഗിയുടെ യഥാർത്ഥ ശാരീരിക അവസ്ഥ മനസ്സിലാക്കാനോ ഉള്ള ശേഷിയില്ലെന്ന് രോഗികൾ ഓർക്കണം.

തൊണ്ടവേദന, ശബ്ദവ്യതിയാനം, ചെവി അടഞ്ഞുപോകൽ തുടങ്ങിയ ലക്ഷണങ്ങൾ ഓൺലൈനിൽ സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ ആയിരിക്കണമെന്നില്ല യഥാർത്ഥ കാരണം. ഇ.എൻ.ടി രോഗങ്ങളിൽ കൃത്യമായ ശാരീരിക പരിശോധന അത്യാവശ്യമാണ്. ശബ്ദത്തിന് വ്യതിയാനം ഉണ്ടായതുകൊണ്ട് മാത്രം ഇൻറർനെറ്റിൽ വായിച്ച വിവരങ്ങൾ വച്ച് ഡോക്ടറോട് അനാവശ്യമായി തർക്കിക്കുന്നത് ശരിയല്ല.

മെഡിക്കൽ പദപ്രയോഗങ്ങൾ മനസ്സിലാക്കാനും, ഡോക്ടറോട് ചോദിക്കേണ്ട ചോദ്യങ്ങൾ തയ്യാറാക്കാനും എ.ഐ ചാറ്റ്‌ബോട്ടുകൾ ഉപയോഗപ്പെടുത്താം. എന്നാൽ രോഗനിർണ്ണയം നടത്താനോ ചികിത്സാ നിർദ്ദേശങ്ങൾ നൽകാനോ അവയ്ക്ക് കഴിയില്ല. അതിനാൽ ഓൺലൈനിൽ കണ്ട വിവരങ്ങളുടെ പേരിൽ ഡോക്ടറുടെ ചികിത്സാ രീതികളെ ചോദ്യം ചെയ്യരുതെന്നും അവർ അഭ്യർത്ഥിച്ചു.

article-image

sdgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed