സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ബോധവൽക്കരണവുമായി 'ഹിതയ ബഹ്‌റൈൻ'


പ്രദീപ് പുറവങ്കര

മനാമ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഹിതയ ബഹ്‌റൈന്റെ നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾക്കായി ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു. അവാലിയിലുള്ള മൊഹമ്മദ് ജലാൽ കോൺട്രാക്റ്റിംഗ് കമ്പനിയുടെ തൊഴിൽ സ്ഥലത്താണ് പരിപാടി നടന്നത്.

കഠിനമായ വേനൽച്ചൂടിൽ ജോലി ചെയ്യുന്ന നൂറോളം തൊഴിലാളികൾക്ക് ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. വേനൽകാലത്ത് ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകളെക്കുറിച്ചും നിർജലീകരണം തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തകർ വിശദീകരിച്ചു.

പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും അനുമതി നൽകിയ കമ്പനി അധികൃതർക്കും കൂട്ടായ്മയുടെ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. സെക്രട്ടറി സതീഷ് കുമാർ, കൺവീനർ സുരേഷ് കെ എം എന്നിവർ നേതൃത്വം നൽകി.

article-image

iuiou

article-image

asasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed