കെ.എം.സി.സി ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ഷീബ വിജയൻ

മനാമ: കെ.എം.സി.സി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഈസ്റ്റ് റിഫ സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ് ദേശീയപതാക ഉയർത്തി.

ദേശഭക്തിഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗപൂർണ്ണമായ സ്മരണ പുതുക്കി. തുടർന്ന് ഭാരവാഹികൾ ചേരുന്ന് സ്വാതന്ത്ര്യദിന കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ജനറൽ സെക്രട്ടറി ടി. ടി. അഷ്‌റഫ്, ഓർഗനൈസിംഗ് സെക്രട്ടറി ഷമീർ വി. എം, നസീർ ഉറുതൊടി, ഫസലുറഹ്മാൻ, അബുൽ ഇർഷാദ് എ. കെ, സജീർ സി. കെ, മുസ്തഫ കെ, മുഹമ്മദ് സി. കെ, മൻസൂർ, അബ്ദുല്ല, നിഷാദ്, ജലീൽ, നൗഷാദ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

esddsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed