വടകര സഹൃദയവേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ച് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
ചടങ്ങിൽ ജനറൽ സെക്രട്ടറി എം. സി. പവിത്രൻ സ്വാഗതം ആശംസിച്ചു. എം. എം. ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സൊസൈറ്റി ട്രഷറർ വി. പി. രഞ്ജിത്, ശശിധരൻ എം., അശോകൻ തറവാട്, ശിവദാസ് എം. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി, വനിതാവേദി അംഗങ്ങൾ എന്നിവരടക്കം നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
deadfsdfsdsa

