പൂണെയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഷീബ വിജയൻ
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ മൂന്നംഗ മലയാളി കുടുംബത്തെ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പി.എസ്. വിനോദ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സിൽജ രണ്ടുദിവസമായി സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധികൃതർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. അയൽവാസികൾ ഫ്ലാറ്റിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്നപ്പോൾ മുറിക്കുള്ളിൽ വിഷവാതകം പടർന്ന നിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
asasasas

