ലൈവ് ലൊക്കേഷൻ കാമുകന് ; പിഞ്ചുകുഞ്ഞിന്റെ മുന്നിൽ ഭർത്താവിനെ വെട്ടി വീഴ്ത്തിയ 19കാരിയും കാമുകനും അറസ്റ്റിൽ


ഷീബ വിജയൻ

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ക്ഷേത്ര ദർശനത്തിന്റെ മറവിൽ കൊലപാതകം ആസൂത്രണം ചെയ്ത് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 19കാരിയും കാമുകനും അറസ്റ്റിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. രമേശിന്റെ ഭാര്യ ഹാസിനിയും (19) കാമുകനായ യുഗന്ധറും (20) ചേർന്നാണ് കൊലപാതകം നടത്തിയത്. മല്ലപ്പ കൊണ്ടയിലെ ക്ഷേത്രത്തിലേക്ക് ഭർത്താവിനും കുഞ്ഞിനുമൊപ്പം പോകുമ്പോൾ ഹാസിനി തന്റെ ലൈവ് ലൊക്കേഷൻ കാമുകന് അയച്ചു നൽകുകയായിരുന്നു. യാത്രാമധ്യേ വിജനമായ സ്ഥലത്ത് ഹാസിനി മനഃപൂർവം ബാഗ് താഴെയിടുകയും ബൈക്ക് നിർത്തിയ രമേശിനെ യുഗന്ധറും കൂട്ടാളികളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ വലയിലാക്കിയത്. ഹാസിനിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയാൽ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പ്രത്യേക കേസ് കൂടി രജിസ്റ്റർ ചെയ്യും.

article-image

dsdsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed