ആനക്കൊമ്പ് വിവരങ്ങൾ വനംവകുപ്പിന് കൈമാറി നടൻ മോഹൻലാൽ


ശാരിക l കേരളം

കൊച്ചി: ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരങ്ങൾ വനംവകുപ്പിന് ഔദ്യോഗികമായി കൈമാറി നടൻ മോഹൻലാൽ. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തണ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ചാണ് നടപടി. തന്റെ കൈവശമുള്ള രണ്ട് ജോഡി ആനക്കൊമ്പുകളെക്കുറിച്ചും ആനക്കൊമ്പിൽ തീർത്ത 13 കരകൗശല വസ്തുക്കളെക്കുറിച്ചുമുള്ള വിവരങ്ങളാണ് മോഹൻലാൽ കൈമാറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മോഹൻലാലിന്റെ വീട്ടിലെത്തിയാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ചത്.

വർഷങ്ങൾക്ക് മുമ്പ് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പുകൾ കണ്ടെത്തിയത്. അന്ന് വനംവകുപ്പ് ഇവ കസ്റ്റഡിയിലെടുക്കുകയും ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കുകയും ചെയ്തു. പിന്നീട് മോഹൻലാലിന് ഉടമസ്ഥാവകാശം ലഭിച്ചെങ്കിലും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഹൈക്കോടതി ആ ഉടമസ്ഥാവകാശം റദ്ദാക്കുകയായിരുന്നു.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed