ജൂണിൽ 5,130 പരിശോധനകൾ; നിയമലംഘകരായ 256 പേരെ ബഹ്‌റൈൻ നാടുകടത്തി


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ തൊഴിൽ-താമസ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) കഴിഞ്ഞ ജൂൺ മാസത്തിൽ വിപുലമായ പരിശോധനകൾ നടത്തി. ആകെ 5,130 പരിശോധനാ ക്യാമ്പെയ്‌നുകളും സന്ദർശനങ്ങളുമാണ് ഈ കാലയളവിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ചത്. നിയമലംഘനം നടത്തിയ 79 തൊഴിലാളികളെ പരിശോധനകളിൽ പിടികൂടുകയും 256 പേരെ നാടുകടത്തുകയും ചെയ്തതായി അതോറിറ്റി വ്യക്തമാക്കി. കണ്ടെത്തിയ മുഴുവൻ നിയമലംഘനങ്ങൾക്കെതിരെയും നിയമപരമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വിവിധ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 4,978 പരിശോധനാ സന്ദർശനങ്ങളാണ് എൽ.എം.ആർ.എ നടത്തിയത്. കൂടാതെ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് 152 സംയുക്ത പരിശോധനാ ക്യാമ്പെയ്‌നുകളും സംഘടിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം, നാഷണാലിറ്റി, പാസ്‌പോർട്ട്‌സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA), ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റെക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, വിവിധ പോലീസ് ഡയറക്ടറേറ്റുകൾ എന്നിവ പരിശോധനകളിൽ പങ്കാളികളായി. കൂടാതെ വ്യവസായ-വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO) എന്നിവയുടെ സഹകരണവും പരിശോധന ഉറപ്പാക്കി. രാജ്യത്തെ തൊഴിൽ വിപണിയുടെ സുരക്ഷിതത്വവും സ്ഥിരതയും നിലനിർത്താൻ വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് എൽ.എം.ആർ.എ അറിയിച്ചു.

article-image

bcvb

You might also like

  • Lulu Exchange
  • Straight Forward

Most Viewed