എൽഡിഎഫിൽ കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യ പ്രതികരണവുമായി സിപിഐ


ഷീബ വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ നിര 35 ലേക്ക് ചുരുങ്ങിയ സാഹചര്യത്തിൽ പദവി തങ്ങൾക്ക് വേണമെന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഈ പദവി വിഷയം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ സിപിഐ പരസ്യമായ എതിർപ്പുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഈ നിലപാട് ഏകപക്ഷീയമാണെന്നും ഇത് പാർട്ടിയുടെ ആകെ നിലപാടാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ ആവശ്യപ്പെട്ടു. സിപിഐയുടെ നിർദ്ദേശങ്ങൾ മുന്നണി കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ദയനീയ ഗതി ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഈ ആഭ്യന്തര തർക്കം കാരണം മുന്നണി യോഗങ്ങളോ നിയമസഭാ കക്ഷിയോഗങ്ങളോ ചേരാൻ സാധിക്കാത്തത് എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

article-image

dfsdefsadeswdeqwas

You might also like

  • Lulu Exchange
  • Straight Forward

Most Viewed