മഹാരാജാസ് ഹോസ്റ്റലിലെ കട്ടിൽ കടത്താൻ 'മൂട്ട' പ്രയോഗം; ഒടുവിൽ മുൻ വിദ്യാർത്ഥി അകത്തായി!


ഷീബ വിജയൻ

കൊച്ചി മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ കടത്താൻ ശ്രമിച്ച പൂർവ്വവിദ്യാർത്ഥി ഹോസ്റ്റൽ വാർഡന്റെ സമയോചിതമായ ഇടപെടലിൽ പോലീസിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ ഹോസ്റ്റലിൽ നിന്നും എട്ട് കട്ടിലുകൾ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ച ആൻസ്റ്റൻ എന്ന യുവാവാണ് പിടിയിലായത്. വാഹനം ശ്രദ്ധയിൽപ്പെട്ട വാർഡൻ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ, ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാൻ കെമിക്കൽ അടിക്കാനായി കൊണ്ടുപോവുകയാണെന്നായിരുന്നു ആൻസ്റ്റന്റെ മറുപടി. എന്നാൽ ഇതിനായി ആരാണ് ചുമതലപ്പെടുത്തിയത് എന്ന വാർഡന്റെ അടുത്ത ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെ ഇയാൾ പരുങ്ങി. മോഷണശ്രമമാണെന്ന് പൂർണ്ണമായും ബോധ്യപ്പെട്ടതോടെ കോളേജ് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതി ഇതിന് മുൻപും ഇത്തരത്തിൽ കോളേജ് സാധനങ്ങൾ കടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

article-image

aassadads

You might also like

  • Lulu Exchange
  • Straight Forward

Most Viewed