സഹപാഠികൾ പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതി വ്യാജം; മൊഴി മാറ്റി പെൺകുട്ടി


ഷീബ വിജയൻ

കോന്നി കൂടൽ സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞു. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പെടെ ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമാവുകയും, തുടർന്ന് മജിസ്‌ട്രേറ്റിന് മുൻപിൽ പെൺകുട്ടി മുൻപ് നൽകിയ മൊഴി മാറ്റിപ്പറയുകയും ചെയ്തു. പ്രണയനൈരാശ്യമാണ് ഇത്തരമൊരു വ്യാജപരാതി നൽകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ ബോധ്യപ്പെട്ടതോടെ കസ്റ്റഡിയിലുണ്ടായിരുന്ന ആറുപേരെയും പോലീസ് വിട്ടയച്ചു. സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നതായും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉൾപ്പെടെയുള്ളവരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു. വ്യാജപരാതി ഉന്നയിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തി റഫർ റിപ്പോർട്ട് നൽകാൻ ഒരുങ്ങുകയാണ്.

article-image

asadsadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed