പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ദീപക് തണലിന് ഹരിഗീതപുരം ബഹ്‌റൈൻ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈൻ, പതിനൊന്ന് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും, "ഹരിഗീതപുരം ബഹ്‌റൈൻ" പ്രോഗ്രാം കമ്മിറ്റി കൺവീനറും ആയ ദീപക് തണലിന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ജൂൺ 3 വെള്ളിയാഴ്ച വൈകിട്ട് സനൽ കുമാറിന്റെ അധ്യക്ഷതയിൽ കലവറ റസ്റ്റോറന്റ് ഹാളിൽ വെച്ചാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്. ചടങ്ങിൽ പ്രദീപ് കുമാർ പള്ളിപ്പാട് സ്വാഗതം ആശംസിക്കുകയും, മറ്റ് ഭാരവാഹികൾ ദീപക് തണൽ കഴിഞ്ഞ കാലങ്ങളിൽ ഹരിഗീതപുരം ബഹ്‌റൈനും ബഹ്‌റൈൻ പൊതുസമൂഹത്തിനും നൽകിയ മികച്ച പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തി ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു.

ഹരിഗീതപുരം ബഹ്‌റൈന്റെ പ്രോഗ്രാം കൺവീനറായി പ്രവർത്തിച്ച ദീപക് തണൽ, സംഘടനയുടെ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച മികച്ച നേതൃത്വത്തെയും ഇടപെടലുകളെയും കുറിച്ചുള്ള ഓർമ്മകൾ യോഗത്തിൽ ആശംസ അറിയിച്ചു സംസാരിച്ചവർ പങ്കുവെക്കുകയുണ്ടായി. പരിപാടിയുടെ ഭാഗമായി ഹരിഗീതപുരം ബഹ്‌റൈൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി. എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വൈസറി കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, വനിതാ വേദി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് പൂർണ്ണ നേതൃത്വം നൽകി.

ദീപക് തണലിന്റെ പുതിയ ജീവിതയാത്ര സന്തോഷകരമാകട്ടെ എന്ന് ആശംസിക്കുന്നതായും, വരും കാലങ്ങളിലും അദ്ദേഹത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നുവെന്നും ഭാരവാഹികൾ ചടങ്ങിൽ അറിയിച്ചു. ജയകുമാർ കെ. ജി പരിപാടികൾ നിയന്ത്രിക്കുകയും സജിത്ത്. എസ്. പിള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

article-image

dfdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed