ബഹ്‌റൈനും ഭരണകർത്താക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൽ ഫുർഖാൻ സെന്റർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ രാജ്യത്തോടും ഭരണനേതൃത്വത്തോടുമുള്ള ആദരവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് അൽ ഫുർഖാൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ പ്രതിജ്ഞയും ഒപ്പുവെക്കൽ ചടങ്ങും സംഘടിപ്പിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരോടുള്ള കൂറും പിന്തുണയും വ്യക്തമാക്കുന്നതായിരുന്നു ചടങ്ങ്.

രാജ്യത്തിൻ്റെ ഐക്യം, സുരക്ഷ, പുരോഗതി എന്നിവയ്ക്കായി ഭരണാധികാരികളും സുരക്ഷാസേനയും നടത്തുന്ന മഹത്തായ ശ്രമങ്ങളെ ചടങ്ങിന് നേതൃത്വം നൽകിയ സെൻ്റർ പ്രസിഡൻ്റ് സൈഫുള്ള ഖാസിം അഭിനന്ദിച്ചു. ബഹ്‌റൈൻ്റെ കരുത്തുറ്റ ഭരണനേതൃത്വത്തിന് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.

അൽ ഫുർഖാൻ സെൻ്റർ ഭാരവാഹികൾ, വിദ്യാർത്ഥികൾ, കുടുംബാംഗങ്ങൾ എന്നിവരടക്കം നിരവധിപേർ ഈ ഐക്യദാർഢ്യ പരിപാടിയിൽ പങ്കാളികളായി.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed