ഐസിആർഎഫ് 'തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2026' മൂന്നാം ആഴ്ച പരിപാടി ബുദയ്യയിൽ നടന്നു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബഹ്‌റൈൻ വർഷം തോറും നടത്തിവരാറുള്ള വേനൽക്കാല അവബോധ പരിപാടിയായ 'തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2026'-ന്റെ മൂന്നാം ആഴ്ചയിലെ വിതരണം ബുദയ്യയിലെ തൊഴിലിടത്തിൽ നടന്നു. കൊടുംവേനൽ മാസങ്ങളിൽ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള ബഹ്‌റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഐസിആർഎഫ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഈ വർഷം തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ (LMRA), ഐ.ഒ.എം (IOM) എന്നിവയുടെ സംയുക്ത പിന്തുണയോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ബുദയ്യയിലെ വർക്ക്‌സൈറ്റിൽ നടന്ന ചടങ്ങിൽ ഏകദേശം 600-ഓളം തൊഴിലാളികൾക്ക് കുടിവെള്ളം, ജ്യൂസ്, ലബാൻ എന്നിവയ്ക്ക് പുറമെ ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങളും വിതരണം ചെയ്തു. മുൻവർഷങ്ങളിലെപ്പോലെ ബോറ സമൂഹവും ഉദാരമതികളായ നിരവധി സന്നദ്ധപ്രവർത്തകരും ഈ ജീവകാരുണ്യ പദ്ധതിക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.

ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേഷ്ടാക്കളായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, തേർസ്റ്റ് ക്വെഞ്ചേഴ്‌സ് കോർഡിനേറ്റർ ചെമ്പൻ ജലാൽ എന്നിവരും മറ്റ് ഐസിആർഎഫ് പ്രവർത്തകരും വിതരണത്തിന് നേതൃത്വം നൽകി.

article-image

ു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed