ദീപക് തണലിന് ഹൃദ്യമായ യാത്രയയപ്പ് നൽകി വോയ്‌സ് ഓഫ് ആലപ്പി


പ്രദീപ് പുറവങ്കര

മനാമ: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വോയ്‌സ് ഓഫ് ആലപ്പിയുടെ സ്ഥാപക അംഗവും എന്റർടൈൻമെന്റ് സെക്രട്ടറിയുമായ ദീപക് തണലിന് സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. ബഹ്റൈനിലെ ശ്രദ്ധേയനായ കലാകാരൻ കൂടിയായ അദ്ദേഹത്തിന് സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിലാണ് യാത്രയയപ്പ് സമ്മേളനം ഒരുക്കിയത്. നൂറിലധികം സംഘടനാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ സഈദ് റമദാൻ നദ്‌വി, അനിൽ യു.കെ. എന്നിവർ ചേർന്ന് ദീപക്കിന് സംഘടനയുടെ ഉപഹാരം കൈമാറി. തന്റെ പേര് അന്വർത്ഥമാക്കും വിധം കഴിഞ്ഞ കുറേ വർഷങ്ങളായി ഒട്ടേറെ പ്രവാസികൾക്ക് തണലാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് സഈദ് റമദാൻ നദ്‌വി അനുസ്മരിച്ചു.

article-image

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ചേർന്ന് ദീപക് തണലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സംഘടനയുടെ കലാപരമായ പ്രവർത്തനങ്ങൾക്ക് കരുത്തേകിയ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് ധനേഷ് മുരളി പറഞ്ഞു. പ്രവാസകാലത്ത് കലാ-സാംസ്കാരിക രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും ദീപക് തണൽ നൽകിയ നിസ്വാർഥവും മാതൃകാപരവുമായ സംഭാവനകളെ ചടങ്ങിൽ സംസാരിച്ചവർ എടുത്തുപറഞ്ഞു.

രക്ഷാധികാരി സോമൻ ബേബി, ട്രഷറർ ബോണി മുളപ്പാംപള്ളി, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അനൂപ് ശശികുമാർ, ഗിരീഷ് കുമാർ ജി., ജോഷി നെടുവേലിൽ, അജിത് കുമാർ, സന്തോഷ് ബാബു, ജഗദീഷ് ശിവൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരീഷ് മേനോൻ, നിതിൻ ചെറിയാൻ, സൈജു സെബാസ്റ്റ്യൻ, കെ.കെ. ബിജു, സന്ദീപ് സാരംഗധരൻ, വനിതാവിഭാഗം ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, കോർഡിനേറ്റർ ആശ സെഹ്റ എന്നിവർ ആശംസകൾ നേർന്നു.

article-image

വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് പ്രസന്ന കുമാർ (റിഫ), ഷെഫീഖ് സൈദുകുഞ്ഞ് (ഹമദ് ടൗൺ), വിനേഷ് കുമാർ (സൽമാബാദ്), റെജി രാഘവൻ (മനാമ), അൻഷാദ് റഹിം (മുഹറഖ്), ശ്രീരാജ് രാജു (ഗുദൈബിയ), നിതിൻ ഗംഗ (ഉമ്മൽ ഹസ്സം) എന്നിവരും, വോയ്‌സ് ഓഫ് ആലപ്പിയുടെ കലാവിഭാഗമായ ‘അരങ്ങ് ആലപ്പി’ക്ക് വേണ്ടി ഷാജി സെബാസ്റ്റ്യൻ, മനീഷ് ആചാര്യ, ഹരിദാസ് മാവേലിക്കര എന്നിവരും ദീപക് തണലിന്റെ സ്തുത്യർഹമായ സേവനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു.

article-image

നംമനം

You might also like

  • Lulu Exchange
  • Straight Forward

Most Viewed