വിശ്വസ്തതാ പ്രതിജ്ഞയിൽ ഒപ്പുവെച്ച് ബഹ്റൈൻ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക
പ്രദീപ് പുറവങ്കര
മനാമ: മനാമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ സൽമാനിയ ദേവാലയത്തിൽ വെച്ച് വിശ്വസ്തതാ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു. ബഹ്റൈൻ ഭരണകൂടത്തോടുള്ള ആദരവും പിന്തുണയും പ്രഖ്യാപിച്ച ചടങ്ങിൽ ആയിരത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്.
ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രതിജ്ഞയിലാണ് വിശ്വാസികൾ ഒപ്പുവെച്ചത്. ബഹ്റൈന്റെ ഉദാത്തമായ ഭരണനേതൃത്വത്തോടുള്ള പൂർണ്ണമായ വിശ്വസ്തതയും നന്ദിയും പിന്തുണയും രേഖപ്പെടുത്തുന്നതായിരുന്നു ഈ പ്രതിജ്ഞ. ഇന്ത്യൻ ഓർത്തഡോക്സ് സമൂഹവും ബഹ്റൈൻ രാജ്യവും തമ്മിലുള്ള ശക്തമായ സൌഹൃദവും, മതസൗഹാർദ്ദത്തിനും ദേശീയ ഐക്യത്തിനും സഭ നൽകുന്ന പ്രാധാന്യവും ചടങ്ങിലൂടെ ഒരിക്കൽക്കൂടി അടിവരയിട്ടു.
ഇടവക പ്രസിഡന്റും വികാരിയുമായ റവ. ഫാ. തോമസ്കുട്ടി പി. എൻ. ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സഹവികാരി ഫാ. ക്രിസ് സെബി, ഇടവക ട്രസ്റ്റി ലോബോ കെ. പി., സെക്രട്ടറി എബി കുരുവിള എന്നിവരും മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ വൈദികർ, കമ്മറ്റി ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ിേ്ിേ

