വിജയ് ഒഴിഞ്ഞ മണ്ഡലത്തിൽ രാഘവ ലോറൻസ് മത്സരിക്കുമോ? സുപ്രധാന പ്രഖ്യാപനം ഈ മാസം 11-ന്
ഷീബ വിജയൻ
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തിലും ഒരേസമയം വൻ ചർച്ചകൾക്ക് തുടക്കമിട്ട് നടൻ രാഘവ ലോറൻസിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരം ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയത്.
തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനം ഈ മാസം 11-ാം തീയതി (വ്യാഴാഴ്ച) രാവിലെ 9:30-ന് അമ്മയുടെ അനുഗ്രഹത്തോടെ പ്രഖ്യാപിക്കുമെന്നാണ് ലോറൻസ് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ പെരമ്പൂർ നിലനിർത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലോകേഷ് കനകരാജ് നിർമ്മിച്ച് രത്നകുമാർ സംവിധാനം ചെയ്യുന്ന 'ബെൻസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലുള്ള ലോറൻസ്, ഈ മാസം 10-ഓടെ ഷെഡ്യൂൾ പൂർത്തിയാകുമെന്നും അതിന് പിന്നാലെ വലിയ പ്രഖ്യാപനമുണ്ടാകുമെന്നും അറിയിച്ചു. ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ലോറൻസിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമാണോ ഇതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
asdasddsds

