ഇറാൻ ആക്രമണംത്തെ ശക്തമായി അപലപിച്ച് ജി.സി.സി രാജ്യങ്ങൾ; പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന് നേരെ ഉണ്ടായ ആക്രമണങ്ങളെ ജി.സി.സി രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവർ ശക്തമായ ഭാഷയിൽ അപലപിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ രീതിയിൽ ഭീഷണിയാകുന്ന തരത്തിലുള്ള ഏത് തരത്തിലുള്ള സൈനിക നടപടികളെയും തള്ളിക്കളയുന്നതായി ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് പ്രഖ്യാപിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെയും, ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റത്തെയും കടുത്ത ഭാഷയിലാണ് സൗദി അറേബ്യ അപലപിച്ചത്. ഈ നീക്കം തികച്ചും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നടന്ന ആക്രമണങ്ങൾ ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയവും തങ്ങളുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെയും അതോടൊപ്പം തന്നെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഇത് തികച്ചും അപകടകരമായ ഒരു യുദ്ധസാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സൈനിക നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സിവിലിയന്മാരുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ ഒമാനും കൂട്ടിച്ചേർത്തു. ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ജി.സി.സി രാജ്യങ്ങൾ തങ്ങളുടെ പൂർണ ഐക്യദാർഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്.

article-image

dsfgdsfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed