ബഹ്റൈൻ മലയാളി സെയിൽസ് ടീമും അൽ ഹിലാലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും (ബി.എം.എസ്.ടി) അദ്ലിയ അൽ ഹിലാൽ മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫസൽ ഭായ് ബഹ്‌റൈൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു.

ബി.എം.എസ്.ടി പ്രസിഡന്റ് ആഗസ്റ്റിൻ മൈക്കിൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗത പ്രസംഗം നടത്തി. ട്രഷറർ ആരിഫ് പോർക്കുളം ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

ബി.എം.എസ്.ടി ഫൗണ്ടർ കമ്മിറ്റി ചെയർമാൻ സിജുകുമാർ, അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. കാരിസ് ചാണ്ടി, ക്യാമ്പ് കൺവീനർമാരായ ഷിഹാബ് മരക്കാർ, സുമേഷ് അലിയത്ത്, ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അരുൺ ആർ. പിള്ള, സത്യൻ കേറ്റൻ, ദിലീപ് മോഹൻ, ബൈജു മാത്യു, വേണു, ഗണേഷ് കൂരാറ, പ്രശാന്ത്, നീരജ്, അഷ്‌റഫ്‌, ഹസൻ, സലീം, മനോജ്‌ പിള്ള, ലിജിൻ, അസ്‌ലം, ഹാരിസ്, അനീഷ്, അൽഹിലാൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ്‌ അൻസൽ എന്നിവർ മെഡിക്കൽ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

article-image

ോേ്ിി

You might also like

  • Lulu Exchange
  • Straight Forward

Most Viewed