ശബരിമല സ്വർണ്ണക്കൊള്ള: ഇഡി അന്വേഷണം നിലച്ച നിലയിൽ
ഷീബ വിജയൻ
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം മന്ദഗതിയിലായി. കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന അഡീഷണൽ ഡയറക്ടറെ സ്ഥലം മാറ്റിയതും പ്രതിസന്ധിയായി.
ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (SIT) അന്വേഷണവും കുറ്റപത്രം സമർപ്പിക്കാതെ നീളുകയാണ്. ഉന്നതതലത്തിലുള്ള ഇടപെടലുകളാണോ അന്വേഷണം വൈകാൻ കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
qwdsdsds



