നിതിൻ രാജിന്റെ മരണം: ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു
ഷീബ വിജയൻ
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. 'ഇൻസ്റ്റ് പേ' എന്ന ആപ്പിനെതിരെയാണ് ചക്കരയ്ക്കൽ പോലീസ് കേസെടുത്തത്. നിതിൻ രാജ് ഈ ആപ്പിൽ നിന്നും 15,000 രൂപ വായ്പ എടുത്തിരുന്നു. എന്നാൽ 36 ശതമാനം പലിശ ഈടാക്കിയ സംഘം നിതിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉൾപ്പെടെ ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. സൈബർ സെൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
dsaadsdsaads



