പള്ളി വളപ്പിൽ നവജാത ശിശുവിന്റെ മൃതദേഹം; അമ്മ പോലീസ് കസ്റ്റഡിയിൽ
ഷീബ വിജയൻ
കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രൽ പള്ളി കോംപൗണ്ടിൽ ആറു മാസം വളർച്ചയെത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പള്ളിയുടെ പിൻഭാഗത്ത് പൊക്കിൾക്കൊടിയോട് കൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊഴിഞ്ഞാംപാറ സ്വദേശിനി ഫ്രാങ്കോയെ (25) ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രസവത്തിന് ശേഷം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതി നിലവിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
തീർത്ഥാടക സംഘത്തിനൊപ്പം എത്തിയ യുവതി, പെട്ടെന്നുണ്ടായ പ്രസവവേദനയെ തുടർന്ന് ഭയപ്പെട്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ മൊഴി പൂർണ്ണമായും വിശ്വാസത്തിലെടുക്കാത്ത പോലീസ് യുവതിയുടെ കുടുംബ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി.
asxdsdsdsdsd




