ഇറാന്റെ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ; 188 മിസൈലുകളും 477 ഡ്രോണുകളും തകർത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിടുന്നതായി ജനറൽ കമാൻഡ് അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 188 ബാലിസ്റ്റിക് മിസൈലുകളും 477 ഡ്രോണുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. സൈനികരുടെ ഉയർന്ന പോരാട്ടവീര്യത്തിലും ജാഗ്രതയിലും അഭിമാനമുണ്ടെന്നും രാജ്യത്തിൻ്റെ ആകാശം പൂർണ്ണമായും സുരക്ഷിതമാണെന്നും ബി.ഡി.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.

സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണ്. ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും ജനറൽ കമാൻഡ് ചൂണ്ടിക്കാട്ടി. ഏതൊരു സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും സൈന്യത്തിൻ്റെ കാര്യക്ഷമമായ പ്രവർത്തനം ജനങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പ്രതിരോധ സേന ചില പ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. സൈനിക നീക്കങ്ങളുടെയോ തകർന്നു വീണ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെക്കുന്നതും ഒഴിവാക്കണം. അഭ്യൂഹങ്ങളിൽ വിശ്വസിക്കാതെ ഔദ്യോഗിക സർക്കാർ മാധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങളും മുന്നറിയിപ്പുകളും മാത്രം പിന്തുടരാൻ പൊതുജനങ്ങളോട് ബി.ഡി.എഫ് നിർദ്ദേശിച്ചു.

article-image

േ്ി്േ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed