ഗൾഫ് എയർ ദമ്മാമിൽ നിന്ന് കൊച്ചി ഉൾപ്പെടെയുള്ള പുതിയ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ ഉൾപ്പെടെ മേഖലയിലെ ചില രാജ്യങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ച സാഹചര്യത്തിൽ, സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള താൽക്കാലിക സർവീസുകൾ ഗൾഫ് എയർ വ്യാപിപ്പിച്ചു. ദക്ഷിണേഷ്യയിലെ കൊച്ചി, ലാഹോർ, ഇസ്ലാമാബാദ്, ധാക്ക എന്നീ നാല് പുതിയ നഗരങ്ങളിലേക്കാണ് പുതുതായി സർവീസ് പ്രഖ്യാപിച്ചത്.

ലണ്ടൻ ഹീത്രൂ, മുംബൈ, നെയ്‌റോബി, കെയ്‌റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരിസ്, ഫ്രാങ്ക്ഫർട്ട്, ഇസ്താംബുൾ, ഏഥൻസ്, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്ക് നിലവിൽ ദമ്മാം വഴി ഗൾഫ് എയർ താൽക്കാലിക സർവീസ് നടത്തുന്നുണ്ട്. ഈ പട്ടികയിലേക്കാണ് ഇപ്പോൾ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇതുവരെ ദമാമിൽ നിന്ന് കൊച്ചിയിലേയ്ക്ക് ഗൾഫ് എയർ ചാർട്ടേർഡ് വിമാനസേവനങ്ങളായിരുന്നു നടത്തിയത്.

ഈ വിമാനങ്ങളിൽ ബുക്കിംഗ് കൺഫേം ആയ യാത്രക്കാർക്കായി ബഹ്‌റൈനും ദമ്മാം വിമാനത്താവളത്തിനുമിടയിൽ ഗൾഫ് എയർ ട്രാൻസ്ഫർ സൗകര്യം ഒരുക്കും. കൂടാതെ, ഗൾഫ് എയറിന്റെ ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷൻ ഉപയോഗിച്ച് ബഹ്‌റൈനിലേക്ക് പോകുന്നവർക്കും തിരികെ വരുന്നവർക്കും സൗദി അറേബ്യ വഴിയുള്ള ട്രാൻസിറ്റ് വിസ ലഭിക്കുന്നതിന് വിമാനക്കമ്പനി സഹായം നൽകും. എന്നാൽ സൗദി അറേബ്യ ലക്ഷ്യസ്ഥാനമായുള്ള യാത്രക്കാർക്ക് സാധുവായ എൻട്രി വിസ നിർബന്ധമാണ്.

യാത്രക്കാർക്ക് വിമാന ടിക്കറ്റുകൾ ഗൾഫ് എയറിന്റെ വെബ്‌സൈറ്റ് (gulfair.com), മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുകൾ വഴി ബുക്ക് ചെയ്യാവുന്നതാണ്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ വിമാനസമയത്തെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed