ഇറാൻ ആക്രമണത്തിൽ തകർന്ന വീടുകൾക്കും വാഹനങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ബഹ്‌റൈൻ മന്ത്രിസഭ ഉത്തരവ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന് നേരെ നടന്ന ഇറാൻ ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ച പൗരന്മാർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ ഉത്തരവിട്ടു. രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നിർദ്ദേശപ്രകാരമാണ് നടപടി.

ഇന്ന് ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. ആക്രമണങ്ങളെത്തുടർന്ന് തകർന്ന വീടുകൾക്കും വാഹനങ്ങൾക്കും മറ്റ് സ്വകാര്യ സ്വത്തുക്കൾക്കും അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് ഭരണകൂടം പ്രഥമ പരിഗണന നൽകുന്നതെന്ന് യോഗം വ്യക്തമാക്കി.

ആക്രമണത്തിന്റെ ആഘാതം നേരിട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി വിശദമായ നാശനഷ്ട കണക്കുകൾ ശേഖരിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ ഓരോ പൗരന്റെയും സുരക്ഷയും ജീവിതസൗകര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭ ആവർത്തിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed