ചന്ദ്രന്റെ ചാരെ ആർട്ടെമിസ് II; ചരിത്ര നേട്ടത്തിനരികെ നാസ


ഷീബ വിജയൻ
നാസയുടെ ആർട്ടെമിസ് II ദൗത്യം വിജയകരമായി ചന്ദ്രന്റെ സ്വാധീന മണ്ഡലത്തിൽ പ്രവേശിച്ചു. ഭൂമിയുടെ ഗുരുത്വാകർഷണത്തേക്കാൾ ചന്ദ്രന്റെ സ്വാധീനം അനുഭവപ്പെടുന്ന മേഖലയിലേക്ക് ഓറിയോൺ പേടകം എത്തിയതോടെ ദൗത്യം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിക്ഷേപണം കഴിഞ്ഞ് നാല് ദിവസവും ആറ് മണിക്കൂറും പിന്നിടുമ്പോൾ ചന്ദ്രനിൽ നിന്ന് ഏകദേശം 62,800 കിലോമീറ്റർ അകലെയാണ് പേടകമുള്ളത്. ക്രിസ്റ്റീന കോച്ച്, റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസെൻ എന്നിവരടങ്ങുന്ന സംഘം ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡ് ഇതോടെ സ്വന്തമാക്കും. ചന്ദ്രന്റെ മറുവശം നേരിട്ട് കാണാനുള്ള അവസരവും ഈ യാത്രയിൽ ഇവർക്ക് ലഭിക്കും. പത്ത് ദിവസത്തെ ദൗത്യത്തിനിടെ സംഘം ചന്ദ്രനിൽ ഇറങ്ങില്ലെങ്കിലും, ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും ചാന്ദ്ര പര്യവേഷണങ്ങൾക്കും ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഈ യാത്രയിൽ വിലയിരുത്തും.

article-image

huuuyuy

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed