ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഭക്തിനിർഭരമായ പെസഹാ ശുശ്രൂഷകൾ നടന്നു
പ്രദീപ് പുറവങ്കര l മനാമ
മനാമ: വിശുദ്ധ വാരത്തിന്റെ ഭാഗമായി ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പെസഹാ ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇന്നലെ വൈകിട്ട് 6.15-ന് ആരംഭിച്ച സന്ധ്യാ നമസ്ക്കാരത്തെത്തുടർന്ന് വിശുദ്ധ കുർബ്ബാനയും അനുബന്ധ ശുശ്രൂഷകളും നടന്നു.
ffchh
ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസ്സുകുട്ടി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് തിരുക്കർമ്മങ്ങൾ നടന്നത്. കത്തീഡ്രൽ ഭാരവാഹികളും വിവിധ ആത്മീയ സംഘടനകളും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
nn
