ബഹ്‌റൈനിൽ പുതിയ ഇന്ധന വിലകൾ പ്രഖ്യാപിച്ചു; ഡീസൽ സബ്‌സിഡി തുടരും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ ഏപ്രിൽ മാസത്തേക്കുള്ള പുതിയ ഇന്ധന വിലകൾ പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഓയിൽ ആന്റ് ഗ്യാസ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ധന വില നിർണ്ണയ സമിതിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. പുതിയ വിലകൾ നാളെ (ഏപ്രിൽ 2) മുതൽ പ്രാബല്യത്തിൽ വരും.
പ്രഖ്യാപിച്ച പുതിയ നിരക്കുകൾ പ്രകാരം, ഒരു ലിറ്റർ ജയ്യിദ് (Jayyid - 91) ഇന്ധനത്തിന് 0.223 ബഹ്‌റൈനി ദീനാറും, മുംതാസ് (Mumtaz - 95) ഇന്ധനത്തിന് 0.253 ബഹ്‌റൈനി ദീനാറുമാണ് വില. സൂപ്പർ (Super - 98) ഇന്ധനത്തിന് ലിറ്ററിന് 0.314 ബഹ്‌റൈനി ദീനാർ നൽകണം.
ഡീസലിന് ലിറ്ററിന് 0.220 ബഹ്‌റൈനി ദീനാറാണ് പുതിയ വില. അതേസമയം, മുൻകാലങ്ങളിലെപ്പോലെ ബഹ്‌റൈനി മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്‌സിഡി ഇത്തവണയും തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
aa
