ഗൾഫ് സൈനിക മേധാവികളുമായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് കമാൻഡർ കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ വ്യാഴാഴ്ച രാവിലെ ഗൾഫ് രാജ്യങ്ങളുടെ സംയുക്ത സൈനിക കമാൻഡ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ദിയാബ് ബിൻ സഖർ അൽ നുഐമിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ജി.സി.സി ഏകീകൃത സൈനിക കമാൻഡ് മേധാവി മേജർ ജനറൽ അബ്ദുൽ അസീസ് ബിൻ അഹമ്മദ് അൽ ബലൂവി, അൽ-ജസീറ ഷീൽഡ് ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ റുവൈസ് എന്നിവർ പങ്കെടുത്തു.
ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സൈനിക ഏകോപനവും പ്രതിരോധ സംയോജനവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ വിശദമായ ചർച്ചകൾ നടന്നു. മേഖലയുടെ സുരക്ഷയും ജി.സി.സി രാജ്യങ്ങളുടെ നേട്ടങ്ങളും സംരക്ഷിക്കുന്നതിൽ ഏകീകൃത സൈനിക കമാൻഡും അൽ-ജസീറ ഷീൽഡ് ഫോഴ്‌സും നൽകുന്ന നിർണ്ണായക പങ്കിനെ ഫീൽഡ് മാർഷൽ പ്രശംസിച്ചു.
സംയുക്ത പ്രതിരോധ കരാറിലൂന്നിയുള്ള ഇത്തരം സഹകരണങ്ങൾ ബഹ്‌റൈൻ പ്രതിരോധ സേനയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ഡി.എഫിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഈ യോഗത്തിൽ സന്നിഹിതരായിരുന്നു.
േ്േ്ി
