അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ വ്യാഴം; ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു


ഷീബ വിജയൻ

ലോകമെങ്ങുമുള്ള ക്രൈസ്തവർ യേശുക്രിസ്തുവിന്റെ അന്ത്യത്താഴ സ്മരണ പുതുക്കി ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. തന്റെ 12 ശിഷ്യന്മാർക്കൊപ്പം യേശു അവസാനമായി അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ്മ പുതുക്കലാണ് ഈ ദിനം. പെസഹാ ആചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയും കാൽകഴുകൽ ശുശ്രൂഷയും നടന്നു. വിനയത്തിന്റെ സന്ദേശം നൽകി യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുസ്മരിച്ചാണ് വൈദികരുടെ നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നത്. പള്ളികളിലെ ശുശ്രൂഷകൾക്ക് ശേഷം വീടുകളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പെസഹാ അപ്പം മുറിക്കും. യേശുവിന്റെ കുരിശു മരണത്തിന്റെ സ്മരണയിൽ നാളെ ദുഃഖവെള്ളി ആചരിക്കും.

article-image

qweeqwqws

You might also like

  • Lulu Exchange
  • Straight Forward

Most Viewed