ഇറാാനിലെ ദൗത്യം വിജയകരം; രണ്ടാഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്ന് ഡൊണാൾഡ് ട്രംപ്


ശാരിക I അന്തർദേശീയം

ഇറാനിലെ സൈനിക ദൗത്യം വിജയത്തോടടുക്കുകയാണെന്നും വരും ആഴ്ചകളിൽ യുഎസ് സേന ലക്ഷ്യം പൂർത്തിയാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധത്തിലെ ഏറ്റവും കഠിനമായ ഘട്ടം പിന്നിട്ടതായും ഏകദേശം രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ സൈനിക നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ നാല് ആഴ്ചകളായി ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളിൽ യുഎസ് സേന മഹത്തായ വിജയം നേടിയതായും അദ്ദേഹം അവകാശപ്പെട്ടു. "ഓപ്പറേഷൻ എപ്പിക് റേജ്" എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നീക്കത്തിലൂടെ ടെഹ്‌റാനിന്റെ സൈനിക ശേഷി തകർക്കാനും മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ നശിപ്പിക്കാനും അമേരിക്കയ്ക്ക് സാധിച്ചു. ഇറാന്റെ നാവികസേനയെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കിയതോടെ മേഖലയിലെ അയൽരാജ്യങ്ങൾക്കും സമാധാനത്തിനും ഭീഷണിയുയർത്താനുള്ള അവരുടെ ശേഷി ഇല്ലാതായെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്കയെയും യൂറോപ്പിനെയും ലക്ഷ്യമിട്ട് മിസൈലുകൾ വികസിപ്പിക്കാനുള്ള ഇറാന്റെ പദ്ധതികൾ തടഞ്ഞതായും ലോക സുരക്ഷയ്ക്ക് ഈ സൈനിക നീക്കം അനിവാര്യമായിരുന്നുവെന്നും ട്രംപ് വിശദീകരിച്ചു. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയാൻ തന്റെ ഭരണകൂടം വലിയ ശ്രമങ്ങൾ നടത്തിയെന്നും, മുൻപുണ്ടായിരുന്ന ആണവ കരാർ അത്യന്തം മോശമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മുൻകാല തെറ്റുകൾ തിരുത്തിക്കൊണ്ടുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ ഈ സംഘർഷത്തിന്റെ ഭാഗമല്ലെങ്കിലും ഇറാൻ അവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങൾക്ക് ട്രംപ് നന്ദി അറിയിക്കുകയും, ഇനി മുതൽ മേഖലയിലെ രാജ്യങ്ങളെ ഉപദ്രവിക്കാൻ ഇറാനെയോ അവരുടെ പ്രതിനിധികളെയോ അനുവദിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു.

ഹോർമുസ് കടലിടുക്കിന്റെ ഗുണഭോക്താക്കളായ രാജ്യങ്ങൾ അത് സംരക്ഷിക്കുന്നതിൽ കൂടുതൽ ധൈര്യം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനുമായുള്ള ചർച്ചകൾ തുടരുന്നതിനിടയിലും ടെഹ്‌റാനിലെ ഭരണകൂടത്തെ ട്രംപ് കഠിനമായി വിമർശിച്ചു. സ്വന്തം നാട്ടിൽ പ്രതിഷേധിച്ച 45,000 പേരെ ഇറാൻ ഭരണകൂടം കൊലപ്പെടുത്തിയതായി കുറ്റപ്പെടുത്തിയ അദ്ദേഹം, അടിച്ചമർത്തൽ നയങ്ങൾക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും വ്യക്തമാക്കി.

article-image

adsdasdsaa

You might also like

  • NEC

Most Viewed