പാർട്ടിക്കുള്ളിൽ അവഗണന; വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് രാജിവെച്ചു


ഷീബ വിജയൻ

കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തോടുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് സ്ഥാനം രാജിവെച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വനിതാ നേതാക്കളോട് ചർച്ച നടത്തിയില്ലെന്നും പാർട്ടിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവർത്തിച്ചവർക്ക് സീറ്റ് നൽകിയെന്നും അവർ ആരോപിച്ചു.

ഹരിത വിവാദത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് സ്ഥാനാർത്ഥിത്വം നൽകിയത് അംഗീകരിക്കാനാവില്ലെന്ന് നൂർബിന പറഞ്ഞു. പാണക്കാട് തങ്ങളെ അധിക്ഷേപിച്ചവരുമായി മാനസികമായി യോജിക്കാൻ കഴിയില്ലെന്നും പാർട്ടിയുടെ മൂല്യങ്ങൾ സംരക്ഷിക്കാനാണ് താൻ നിലകൊള്ളുന്നതെന്നും അവർ വ്യക്തമാക്കി. ഫാത്തിമ തഹ്‌ലിയ ഉൾപ്പെടെയുള്ളവരുടെ സ്ഥാനാർത്ഥിത്വത്തിൽ നേതൃത്വം നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതായും അവർ കുറ്റപ്പെടുത്തി. സീറ്റിന് വേണ്ടിയല്ല, മറിച്ച് താൻ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെ ആദർശങ്ങൾക്ക് വേണ്ടിയാണ് രാജിയെന്നും പാർട്ടിയെ തള്ളിപ്പറയില്ലെന്നും നൂർബിന റഷീദ് കോഴിക്കോട്ട് പറഞ്ഞു.

article-image

asasasdasd

You might also like

  • NEC

Most Viewed