ബഹ്റൈനിലെ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിൽ മാറ്റം; രാത്രികാലങ്ങളിൽ നോട്ടിഫിക്കേഷൻ ടോൺ മാത്രം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സ്മാർട്ട്ഫോണുകൾ വഴിയുള്ള അടിയന്തര വയർലെസ്സ് മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവർത്തന രീതിയിൽ മാറ്റം വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ പരിഷ്കാരം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
പുതിയ ക്രമീകരണമനുസരിച്ച്, അർദ്ധരാത്രി മുതൽ പുലർച്ചെ 6 മണി വരെയുള്ള സമയങ്ങളിൽ അപകടസാധ്യതയുണ്ടെങ്കിൽ നോട്ടിഫിക്കേഷൻ ടോൺ വഴി മാത്രമായിരിക്കും അലേർട്ടുകൾ ലഭിക്കുക. ഉറക്കത്തിനിടയിലുള്ള അമിതമായ അസ്വസ്ഥത ഒഴിവാക്കാനും എന്നാൽ കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാനുമാണ് ഈ മാറ്റം. മറ്റ് സമയങ്ങളിൽ നിലവിലുള്ള രീതിയിലുള്ള അലേർട്ടുകൾ തുടരും.
aa
