നയാരയ്ക്ക് പിന്നാലെ ഇന്ധനവില വർദ്ധിപ്പിച്ച് ഷെൽ ഇന്ത്യ; പെട്രോളിന് 7.41 രൂപയും ഡീസലിന് 25 രൂപയും കൂടി


ഷീബ വിജയൻ

സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജിക്ക് പിന്നാലെ ഷെൽ ഇന്ത്യയും ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ബംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 7.41 രൂപ വർദ്ധിപ്പിച്ചതോടെ സ്റ്റാൻഡേർഡ് വേരിയന്റിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി. ഡീസൽ വിലയിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത്. ലിറ്ററിന് 25.01 രൂപ വർദ്ധിപ്പിച്ചതോടെ സാധാരണ ഡീസലിന് 123.52 രൂപയും പ്രീമിയം വേരിയന്റിന് 133.52 രൂപയുമായി വില ഉയർന്നു. പൊതുമേഖലാ കമ്പനികൾ വില വർദ്ധിപ്പിക്കാത്തതിനാൽ വലിയ നഷ്ടം നേരിടുന്നുണ്ടെന്നും അത് ഉപഭോക്താക്കളിലേക്ക് കൈമാറാൻ നിർബന്ധിതരാണെന്നുമാണ് സ്വകാര്യ കമ്പനികളുടെ വിശദീകരണം.

article-image

dsadsadsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed