ബഹ്‌റൈനിൽ ഇന്നും നാളെയും കോടതികൾക്ക് അവധി; കേസുകൾ മാറ്റിവെച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ കോടതി നടപടികൾ ഇന്നും നാളെയും (ഏപ്രിൽ ഒന്ന്, രണ്ട് ) നിർത്തിവെച്ചതായി നീതിന്യായ-ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. സുപ്രീം ജുഡീഷ്യൽ കൗൺസിലുമായി ഏകോപിപ്പിച്ചാണ് തീരുമാനം.

സിവിൽ, കൊമേഴ്‌സ്യൽ, ലേബർ, ഷരിയ കോടതികളിലെ എല്ലാ കേസുകളും ഇതോടെ മാറ്റിവെച്ചു. നടപടിക്രമങ്ങളുടെ കൃത്യതയും പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണം. അവധിക്ക് ശേഷം ഏപ്രിൽ 5 ഞായറാഴ്ച മുതൽ കോടതികൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.

article-image

ോേ്േോ്ോ്േോേ

You might also like

  • NEC

Most Viewed