കടൽ വെള്ളത്തിനു ചൂട്, മീൻ കുറഞ്ഞു; വില കൂടി ചിക്കനും ബീഫും; കേരളത്തിലെ ഈസ്റ്റർ വിപണി പൊള്ളും
ഷീബ വിജയൻ
കണ്ണൂർ: കടുത്ത വേനലും കടൽവെള്ളത്തിലെ താപനില വർദ്ധനവും കാരണം കേരളത്തിലെ മത്സ്യ-മാംസ വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. ഈസ്റ്റർ ആഘോഷങ്ങൾക്കായി ഒരുങ്ങുന്ന മലയാളിക്ക് കനത്ത തിരിച്ചടിയാണ് വിപണിയിലെ ഈ വിലക്കയറ്റം.
കടൽവെള്ളത്തിന് ചൂട് കൂടിയതോടെ മീനുകൾ ഗതിമാറി പോകുന്നത് മത്സ്യലഭ്യതയെ സാരമായി ബാധിച്ചു. ഇന്ധനവില വർദ്ധനവ് മൂലം മത്സ്യബന്ധന ചെലവ് ഉയർന്നതും ബോട്ടുകാർക്ക് തിരിച്ചടിയാകുന്നുണ്ട്. ഹാർബറുകൾ നിശ്ചലമായതോടെ അനുബന്ധ തൊഴിലാളികളും ഐസ് വ്യാപാരികളും വറുതിയിലാണ്.
മാംസവിപണിയിലും സ്ഥിതി സമാനമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വലിയ തുക കൈവശം വെക്കാൻ സാധിക്കാത്തത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലികളെ എത്തിക്കുന്നതിന് തടസ്സമാകുന്നു. മുൻപ് 380 രൂപയായിരുന്ന ബീഫ് വില ഇപ്പോൾ 450 രൂപയ്ക്ക് അടുത്താണ്. വേനൽ ചൂടിൽ കോഴികൾ ചത്തൊടുങ്ങുന്നതും ഉൽപ്പാദനം കുറഞ്ഞതും ചിക്കൻ വില വർദ്ധനവിനും കാരണമായി. ഇതോടെ ഹോട്ടൽ ഭക്ഷണ വിലയും ഉയരാൻ സാധ്യതയുണ്ട്.
dsaadsadsadsads
