മനുഷ്യക്കടത്ത് കേസ്: പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: ജോലിക്കായി നിർബന്ധിക്കുകയും ശമ്പളം നൽകാതെ പീഡിപ്പിക്കുകയും ചെയ്ത മനുഷ്യക്കടത്ത് കേസിൽ ഏഷ്യൻ വംശജനായ പ്രതിക്ക് ബഹ്‌റൈൻ സുപ്രീം ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.

ശിക്ഷാ നടപടികൾക്ക് പുറമെ 3,000 ദിനാർ പിഴയായും കോടതി വിധിച്ചിട്ടുണ്ട്. ഇരയായ സ്ത്രീയെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചിലവുകൾ പ്രതി വഹിക്കണമെന്നും, ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്തണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

ഒരാളെ കടത്തിക്കൊണ്ടുവരികയും സാമ്പത്തിക ലാഭത്തിനായി കഠിനമായി ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതായി അറ്റോർണി ജനറലിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ലഭിച്ച ഉടൻ തന്നെ ഡെപ്യൂട്ടി അറ്റോർണി ജനറൽ അന്വേഷണം ആരംഭിച്ചു.
ഇരയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തതിലൂടെ സംഭവം സത്യമാണെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ ക്രിമിനൽ കോടതിയിലേക്ക് മാറ്റുകയും ഇപ്പോൾ അന്തിമ വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

article-image

േിു്ു്

You might also like

  • NEC

Most Viewed