മധ്യപ്രദേശിൽ ബസ്സും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് പത്തു മരണം


ഷീബ വിജയൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസ്സും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം പത്തു പേർ മരിച്ചു. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. നാഗ്പൂർ റോഡിലെ സിമാരിയക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ബസ്സിലുണ്ടായിരുന്ന എട്ടു യാത്രക്കാരും വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ച മറ്റുള്ളവർ.

അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലു പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജബൽപൂരിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

article-image

asassaa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed