ഇന്ത്യക്ക് ആശ്വാസം: കൂറ്റൻ എൽപിജി കപ്പൽ മംഗലാപുരം തീരത്തെത്തി
ഷീബ വിജയൻ
രാജ്യത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമായി അമേരിക്കയിൽ നിന്നുള്ള കൂറ്റൻ എൽപിജി ചരക്കുകപ്പൽ 'പിക്സിസ് പയനിയർ' മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ടു. 47,236 മെട്രിക് ടൺ എൽപിജിയുമായി എത്തിയ കപ്പൽ ഞായറാഴ്ച രാവിലെയാണ് ന്യൂ മാംഗളൂർ തുറമുഖത്തെത്തിയത്. ഇതോടെ ആഭ്യന്തര വിപണിയിലെ ഗ്യാസ് ക്ഷാമത്തിന് വലിയ തോതിൽ ആശ്വാസമാകും.
ഇതിന് പുറമെ, റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുമായി 'അക്വാ ടൈറ്റൻ' എന്ന കപ്പലും മംഗലാപുരം തീരത്തെത്തിയിട്ടുണ്ട്. കപ്പലിന്റെ വലിപ്പക്കൂടുതൽ കാരണം പൈപ്പ്ലൈൻ വഴി എണ്ണ റിഫൈനറിയിലേക്ക് എത്തിക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ഗുജറാത്തിലെ മുന്ദ്ര, വാദിനാർ തുറമുഖങ്ങളിലും കൂടുതൽ ഇന്ധനക്കപ്പലുകൾ എത്തുന്നതോടെ രാജ്യത്തെ ഊർജ്ജ പ്രതിസന്ധിക്ക് ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
erwfswfswew



