പാർട്ടി വിടുന്നവർ അനുഭവിക്കേണ്ടി വരും; ജി. സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തല


ഷീബ വിജയൻ

സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കോൺഗ്രസ് വിട്ടുപോകുന്നവർക്ക് ഭാവിയിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ അർഹരായ എല്ലാവർക്കും പരിഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചതായും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, സിപിഎം അവഗണിച്ച ജി. സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സുധാകരനെ കറിവേപ്പില പോലെ സിപിഎം വലിച്ചെറിഞ്ഞുവെന്നും അദ്ദേഹത്തോടുള്ള പാർട്ടി നിലപാട് ക്രൂരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അമ്പലപ്പുഴയിലെ സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിന് യുഡിഎഫ് ഔദ്യോഗിക പിന്തുണ ഉടൻ പ്രഖ്യാപിക്കും.

article-image

dsadsaadsfads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed