പ്രവാസി തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ലുലു എക്സ്ചേഞ്ച്, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (LMRA) സഹകരിച്ച് പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങളെക്കുറിച്ചും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും കൃത്യമായ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
ബഹ്റൈനിലെ നിലവിലെ തൊഴിൽ നിയമങ്ങൾ, ലേബർ സിസ്റ്റം, തൊഴിലാളികൾ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ധരായ ഉദ്യോഗസ്ഥർ ക്ലാസുകൾക്ക് നേതൃത്വം നൽകി. തൊഴിലിടങ്ങളിൽ പ്രയാസങ്ങൾ നേരിടുമ്പോൾ ബന്ധപ്പെടേണ്ട ഔദ്യോഗിക ചാനലുകളെക്കുറിച്ചും നിയമസഹായം തേടേണ്ട രീതികളെക്കുറിച്ചും പരിപാടിയിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
തൊഴിൽ വിപണി കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിന് തൊഴിലാളികൾക്കിടയിലുള്ള ഇത്തരം വിദ്യാഭ്യാസ പരിപാടികൾ അത്യന്താപേക്ഷിതമാണെന്ന് ലുലു എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കി. ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ബഹ്റൈനിലെ സുസ്ഥിരമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു. പങ്കെടുത്ത തൊഴിലാളികൾ തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനും ചർച്ചകളിൽ സജീവമായി ഇടപെടാനും ഈ അവസരം പ്രയോജനപ്പെടുത്തി.
dsfsdfdf
dxzddas


